Kerala Conservation of Paddyland & Wetland Act 2008
DATABANKS PUBLISHED IN THRISSUR DISTRICT AFTER 2017 AMENDMENT
( Updated on 07.12.2024 - ജില്ലയിലെ ഡാറ്റാബാങ്കുകളിൽ ഭേദഗതികൾ വരുത്തുന്നതിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതാണ് )
RECENT UPDATIONS:
ചേലക്കര ഗ്രാമപഞ്ചായത്ത് ഡാറ്റാബാങ്ക് വിജ്ഞാപനം തിയതി 05.12.2024
CHELAKKARA GRAMAPANCHAYATH DATABANK NOTIFICATION DATED 05.12.2024
..........................................
തിരുവില്വാമല ഗ്രാമപഞ്ചായത്ത് ഡാറ്റാബാങ്ക് വിജ്ഞാപനം 28 .09 .2024
THIRUVILWAMALA GRAMAPANCHAYATH DATABANK NOTIFICATION 28.09.2024
..........................................
ചാഴൂർ ഗ്രാമപഞ്ചായത്ത് ഡാറ്റാബാങ്ക് തിരുത്തൽ വിജ്ഞാപനം തിയതി 04.07.2024 (കൂട്ടിച്ചേർക്കൽ)
CHAZHUR GRAMAPANCHAYATH CORRIGENDUM NOTIFICATION DATED 04.07.2024
..........................................
DATABANKS _KRISHIBHAVAN WISE
അതത് കൃഷിഭവന്റെ നേരെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് Pdf ഫോർമാറ്റിലുള്ള ഡാറ്റാബാങ്കുകൾ കാണാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്
Panchayath Official Website Link
==================================
==================================
3 OLLUKKARA
ഡാറ്റാബാങ്ക് പേജ് സൂചിക
ഒല്ലൂക്കര വില്ലേജ് : പേജ് 615 മുതൽ
നെട്ടിശ്ശേരി വില്ലേജ് : പേജ് 678 മുതൽ
==================================
==================================
5 PUTHUR
==================================
6 THRISSUR
ഡാറ്റാബാങ്ക് പേജ് സൂചിക
അരണാട്ടുകര വില്ലേജ്: പേജ് 563 മുതൽ
ചെമ്പൂക്കാവ് വില്ലേജ്: പേജ് 570 മുതൽ
നടത്തറ വില്ലേജ്: പേജ് 572 മുതൽ
പെരിങ്ങാവ് വില്ലേജ്: പേജ് 579 മുതൽ
പൂങ്കുന്നം വില്ലേജ്: പേജ് 586 മുതൽ
തൃശൂർ വില്ലേജ്: പേജ് 610 മുതൽ
==================================
7 VILVATTOM
ഡാറ്റാബാങ്ക് പേജ് സൂചിക
വിൽവട്ടം വില്ലേജ്: പേജ് 2 മുതൽ
വിയ്യൂർ വില്ലേജ് : പേജ് 20 മുതൽ
പെരിങ്ങാവ് വില്ലേജ് : പേജ് 40 മുതൽ
==================================
8 OLLUR ( 2023 Notification . Old databank Cancelled )
==================================
9 CHERPU
==================================
10 KOORKKANCHERY
ഡാറ്റാബാങ്ക് പേജ് സൂചിക
കണിമംഗലം വില്ലേജ്: പേജ് 221 മുതൽ
കൂർക്കഞ്ചേരി വില്ലേജ്: പേജ് 384 മുതൽ
ചിയ്യാരം വില്ലേജ് :പേജ് 434 മുതൽ
==================================
11 PARALAM
==================================
12 AVINISSERY
==================================
13 VALLACHIRA 12 12 2022
NEW REVISED DATABANK
* ( ഇത് തിരുത്തൽ മാത്രം ആണ് . ഇതിൽ ഉൾപ്പെടാത്ത വിവരങ്ങൾക്കായി 08 .12 .2022 ലെ പൂർണ്ണമായ ഡാറ്റാബാങ്ക് കൂടി ( മുകളിൽ ) പരിശോധിക്കേണ്ടതാണ് )
==================================
14 ALOOR
==================================
15 ANNAMANADA
==================================
16 KUZHUR
==================================
17 MALA
==================================
18 METHALA പുതിയത് 23 .09 .2021
( 17 .02 .2021 ന് EOG 772 Vol X ആയി വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്ക് റദ്ദ് ചെയ്ത് 23 .09 .2021 ന് EOG 2759 Vol X ആയി വിജ്ഞാപനം ചെയ്തത് )
( KODUNGALLUR MUNCIPALITY )
==================================
19 KODUNGALLUR പുതിയത് 23 .09 .2021
( 17 .02 .2021 ന് EOG 772 Vol X ആയി വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്ക് റദ്ദ് ചെയ്ത് 23 .09 .2021 ന് EOG 2759 Vol X ആയി വിജ്ഞാപനം ചെയ്തത് )
( KODUNGALLUR MUNCIPALITY )
==================================
20 POYYA
==================================
21 POOKODE
==================================
22 PUNNAYUR
( Notification Dated 25 1 2021 )
==================================
23 PUNNAYURKULAM *
( * 16 .2 .2021 ലെ അസാധാരണ ഗസറ്റ് 748 റദ്ദ് ചെയ്ത് 23 .3 .2021ന് വിജ്ഞാപനം ചെയ്തത് )
==================================
24 THAIKKAD
==================================
25 GURUVAYUR
==================================
26 KADAPPURAM
==================================
27 ORUMANAYUR
==================================
28 1. CHAVAKKAD MUNCIPALITY databank
2. തിരുത്തൽ
3. കൂട്ടിച്ചേർക്കൽ 23.03.2022 *
* ( വിട്ടുപോയ സർവ്വെ നമ്പറുകൾ വിജ്ഞാപനം ചെയ്ത് നിലവിലുള്ള ഡാറ്റാബാങ്കിലേയ്ക്ക് കൂട്ടിച്ചേർത്തത് )
==================================
29 VADAKKEKAD
==================================
==================================
31 CHELAKKARA 05.12.2024 NOTIFICATION
പഴയ രണ്ട് തിരുത്തൽ വിജ്ഞാപനങ്ങൾ താഴെ
==================================
32 KONDAZHY
==================================
33 THIRIVILWAMALA 28.09.2024 NOTIFICATION
==================================
34 VALLATHOLNAGAR 14.06.2024 NOTIFICATION
==================================
35 PANJAL
==================================
36 ENGANDIYUR
==================================
37 VATANAPPILLY
==================================
38 1. THALIKULAM databank
Panchayath Official Website Link :
==================================
39 NATTIKA
==================================
40 VALAPPAD 06.10.2023
==================================
41 VETTILAPARA
(അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് )
==================================
42 CHALAKKUDY
==================================
43 KODASSERY
==================================
44 KADUKUTTY
==================================
45 KORATTY
Panchayath Official Website Link
==================================
46 PARIYARAM
==================================
47 MELOOR
==================================
==================================
49 KODAKARA
==================================
50 MATTATHUR
==================================
51 NENMANIKKARA
==================================
52 PUTHUKKAD
==================================
53 THRIKKUR
==================================
==================================
55 ANTHIKKAD
==================================
56 ARIMPUR
==================================
57 MANALUR
==================================
58 THANNIAM
==================================
59 CHAZHUR
1. DATABANK NOTIFICATION 20 10 2023
2. CORRIGENDUM NOTIFICATION 04.07.2024 ( കൂട്ടിച്ചേർക്കൽ )
==================================
60 KARALAM 25.10.2022
==================================
61 KATTOOR 02 11 2022
==================================
==================================
63 PORATHISSERY
==================================
64 MURIYAD 08.10.2022 ( NEW REVISED DATABANK )
തിരുത്തൽ വിജ്ഞാപനം - തിയതി 23 .01.2021 *
* ( ഇത് തിരുത്തൽ മാത്രം ആണ് . ഇതിൽ ഉൾപ്പെടാത്ത വിവരങ്ങൾക്കായി 08 .10 .2022 ലെ പൂർണ്ണമായ ഡാറ്റാബാങ്ക് കൂടി ( മുകളിൽ ) പരിശോധിക്കേണ്ടതാണ് )
==================================
65 IRINJALAKUDA
==================================
66 ELAVALLY 15 .09 .2021
==================================
67 MULLASSERY 21 6 2022
==================================
68 PAVARATTY
==================================
69 VENKITANGU 28.09.2022 ( NEW REVISED DATABANK )
* ( ഇത് തിരുത്തൽ മാത്രം ആണ് . ഇതിൽ ഉൾപ്പെടാത്ത വിവരങ്ങൾക്കായി 28 .09 .2022 ലെ പൂർണ്ണമായ ഡാറ്റാബാങ്ക് കൂടി ( മുകളിൽ ) പരിശോധിക്കേണ്ടതാണ് )
==================================
70 EDATHIRUTHY
==================================
71 EDAVILANGU
==================================
72 ERIYAD
==================================
==================================
74 MATHILAKAM
==================================
75 PERINJANAM
* CORRIGENDUM NOTIFICATION ( തിരുത്തൽ വിജ്ഞാപനം ) 23.12.2023
* ( മുകളിലുള്ള 04.02.2021 തിയതി വിജ്ഞാപനത്തിലെ തിരുത്തലുകൾ)
==================================
==================================
==================================
77 ARTHAT
( ARTHAT, ANJUR VILLAGES IN KUNNAMKULAM MUNCIPALITY )
==================================
78 CHOONDAL DATABANK NOTIFICATION 27.01.2021
CORRIGENDUM NOTIFICATION DATED 10.01.2024
CORRIGENDUM NOTIFICATION DATED 08.04.2024
==================================
79 CHOWANNUR
==================================
80 KADANGODE DATABANK DATED 12.07.2022
* CORRIGENDUM NOTIFICATION ( തിരുത്തൽ വിജ്ഞാപനം ) 10.11.2023
* ( മുകളിലുള്ള 12.07.2022 തിയതി വിജ്ഞാപനത്തിലെ തിരുത്തലുകൾ)
==================================
81 KADAVALLUR 06 05 2023
==================================
82 KANDANISSERY
==================================
83 KATTAKAMPAL
==================================
84 KUNNAMKULAM
( KUNNAMKULAM MUNCIPALITY ( CHOWANNUR, KANIPPAYYOOR, KUNNAMKULAM, PORKULAM VILLAGES ONLY )
( 04 .02 .2021 വിജ്ഞാപനത്തിലെ ചൊവ്വന്നൂർ ,കാണിപ്പയ്യൂർ, കുന്നംകുളം,പോർക്കുളം വില്ലേജുകളുടെ ഡാറ്റാബാങ്ക് റദ്ദ് ചെയ്ത് പുനഃപ്രസിദ്ധീകരിച്ചത് )
==================================
85 PORKULAM
==================================
86 VELUR
==================================
87 ADAT
==================================
88 AYYANTHOLE
ഡാറ്റാബാങ്ക് പേജ് സൂചിക
അയ്യന്തോൾ വില്ലേജ് : പേജ് 55 മുതൽ
പുല്ലഴി വില്ലേജ് : പേജ് 154 മുതൽ
അരണാട്ടുകര വില്ലേജ് :പേജ് 192 മുതൽ 220 വരെ + ( 563 മുതൽ 569 വരെയുള്ള പേജുകൾ കൂടി നോക്കുക )
==================================
89 AVANUR
==================================
90 THOLUR
==================================
91 KOLAZHY
==================================
92 KAIPARAMBA
==================================
==================================
94 PADIYUR
==================================
95 POOMANGALAM
==================================
96 PUTHENCHIRA
==================================
97 VELLANGALLUR
==================================
98 VELOOKKARA
==================================
99 DESAMANGALAM
==================================
100 ERUMAPETTY
DATABANK NOTIFICATION 24.04.2024
==================================
101 MULLOORKARA
==================================
102 MUNDATHIKODE
14 12 2022
NEW REVISED DATABANK
* ( ഇത് തിരുത്തൽ മാത്രം ആണ് . ഇതിൽ ഉൾപ്പെടാത്ത വിവരങ്ങൾക്കായി 14 .12 .2022 ലെ പൂർണ്ണ ഡാറ്റാബാങ്ക് കൂടി ( മുകളിൽ ) പരിശോധിക്കേണ്ടതാണ് )
==================================
103 THEKKUMKARA
==================================
104 VARAVOOR
==================================
105 WADAKKANCHERY
14 12 2022
NEW REVISED DATABANK
* ( ഇത് തിരുത്തൽ മാത്രം ആണ് . ഇതിൽ ഉൾപ്പെടാത്ത വിവരങ്ങൾക്കായി 14 .12 .2022 ലെ പൂർണ്ണ ഡാറ്റാബാങ്ക് കൂടി ( മുകളിൽ ) പരിശോധിക്കേണ്ടതാണ് )
==================================
FAQ
1. എന്താണ് ഡാറ്റാബാങ്ക് ?
കേരളത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008 ആഗസ്റ്റ് 12 ന് നിലവിൽ വന്ന കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം അതത് സ്ഥലത്തെ പ്രാദേശിക നിരീക്ഷണ സമിതികൾ തയ്യാറാക്കി അതത് തദ്ദേശസ്ഥാപനം ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുള്ള അടിസ്ഥാന രേഖ
ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുള്ള നടപടിക്രമം
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടം 4 (4)
2. ഏത് തരം ഭൂമികളാണ് ഡാറ്റാബാങ്കിൽ ഉൾപ്പെടേണ്ടത് ?
12 .08 .2008 ന് അതായത് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പ്രാരംഭ തിയതിയിൽ നിയമത്തിൽ 'നെൽവയൽ' 'തണ്ണീർത്തടം' എന്നിവയ്ക്ക് നിർവ്വചിക്കപ്പെട്ടിട്ടുള്ള സ്വഭാവത്തോടെ നിലനിന്നിരുന്ന എല്ലാ ഭൂമികളും .
നെൽവയൽ എന്നതിന് കീഴിൽ വരുന്ന ഭൂമികൾ
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന 12.08.2008ന് സംസ്ഥാനത്ത് നെൽകൃഷിയ്ക്ക് അനുയോജ്യമായ സ്വഭാവത്തോടെ നിലനിന്നിരുന്ന എല്ലാത്തരം നിലവും ( അത് തരിശിട്ടിരുന്നതാണെങ്കിൽ കൂടി ) അതിന്റെ അനുബന്ധനിർമ്മിതികളായ ചിറകളും, ജലനിർഗ്ഗമന ചാലുകളും, കുളങ്ങളും, കൈത്തോടുകളും .
12.08.2008 ന് അതായത്, നിയമത്തിന്റെ പ്രാരംഭ തിയതിയിലെ സ്വഭാവമാണ് ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ പരിഗണിക്കുന്നത് . പ്രസ്തുത തിയതിയിൽ നെൽകൃഷി ചെയ്തിരുന്നില്ല എന്നത് നെൽവയൽ സ്വഭാവത്തിലുള്ള ഒരു ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെടാതെയിരിക്കുന്നതിന് കാരണമല്ല. 12 .08 .2008 ന് നെൽകൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയാണെങ്കിൽ അവ ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിരിക്കേണ്ടതാണ് .
തണ്ണീർത്തടം എന്നതിന് കീഴിൽ വരുന്ന ഭൂമികൾ
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന 12.08.2008ന് സംസ്ഥാനത്ത് മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നതും, ജലനിരപ്പ് സാധാരണഗതിയിൽ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരി ക്കുകയോ ആഴംകുറഞ്ഞ ജലത്താൽ മൂടിക്കിടക്കുകയോ അഥവാ മന്ദഗതിയിൽ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്റെ സാന്നിദ്ധ്യംകൊണ്ട് സവിശേഷമാകുകയോ ചെയ്യുന്ന സ്ഥലം എന്നർത്ഥമാകുന്നതും അതിൽ കായലുകൾ , അഴിമുഖങ്ങൾ, ചേറ്റുപ്രദേശങ്ങൾ , കടലോരക്കായലുകൾ , കണ്ടൽക്കാടുകൾ , ചതുപ്പുനിലങ്ങൾ , ഓരുള്ള ചതുപ്പുനിലങ്ങൾ , ചതുപ്പിലെ കാടുകൾ എന്നിവ ഉൾപ്പെടുന്നതും, നെൽവയലുകളും, നദികളും ഉൾപ്പെടാത്തതുമാകുന്നു .
നിലവിലെ ഡാറ്റാബാങ്കിൽ ഏതെങ്കിലും നെൽവയലുകളോ തണ്ണീർത്തടങ്ങളോ ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ തന്നെയും നിയമം നിലവിൽ വരുന്ന സമയത്തെ സ്വഭാവപ്രകാരം അവയ്ക്ക് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം , ചട്ടങ്ങൾ ബാധകമായിരിക്കുന്നതും, അത്തരത്തിലുള്ള ഏതെങ്കിലും ഭൂമികൾ ഡാറ്റാബാങ്കിൽ ഉൾപ്പെടാതെ വിട്ടുപോയിട്ടുള്ളതായി ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ആ വിവരം അതാത് സ്ഥലത്തെ കൃഷി ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.
3. മേൽപ്രകാരമല്ലാത്ത ഭൂമികൾ ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതായി ആക്ഷേപം ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്?
12 .08 .2008 ന് മുൻപ് നികന്നതായി ഭൂവുടമയ്ക്ക് ഉറപ്പുള്ള സാഹചര്യത്തിൽ * ഫോറം 5 ൽ ബന്ധപ്പെട്ട RDO യ്ക്ക് നൽകാം . നിലവിൽ ReLIS വെബ് ആപ്ലിക്കേഷൻ https://www.revenue.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
* നിയമം നിലവിൽ വന്നതിന് ശേഷം അനധികൃതമായി നെൽവയൽ നികത്തുന്നത് ശിക്ഷാർഹമായതിനാൽ അത്തരത്തിൽ നികത്തിയ ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കപ്പെടുന്നതിന് പകരം പ്രസ്തുത നിയമലംഘനത്തിനെതിരെ വകുപ്പ് (13) നടപടി കൈക്കൊണ്ട് പൂർവ്വസ്ഥിതിയിൽ കൊണ്ടുവരുന്നതിനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത് .
4. റവന്യൂ രേഖകളിൽ തരംമാറ്റൽ
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന തിയതിയിൽ (12.8.2008) നെൽവയൽ അല്ലാത്തതും, അതിനാൽ തന്നെ ഡാറ്റാബാങ്കിൽ ഉൾപ്പെടേണ്ടതല്ലാത്ത നികത്തു ഭൂമികൾ (Unnotified land ) .
അവ വില്ലേജ് രേഖകളിൽ ' നിലം ' ആയിരിക്കുന്നപക്ഷം , രേഖകളിൽ തരം മാറ്റുന്നതിനുള്ള വ്യവസ്ഥ 2018 ൽ നിലവിൽ വന്നു. റവന്യൂ രേഖകളിൽ തരം മാറ്റുന്നതിനായി ഭൂമി 50 സെന്ററിൽ (20.23 ആർസ്) കുറവാണെങ്കിൽ ഫോറം 6 ലും, 50 സെന്റോ (20.23 ആർസ്) അതിൽ കൂടുതലോ ആണെങ്കിൽ ഫോറം 7 ലും RDO മുൻപാകെ അപേക്ഷിയ്ക്കാം.
നിലവിൽ ReLIS വെബ് ആപ്ലിക്കേഷൻ https://www.revenue.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്
====================
2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി
നിയമത്തിന്റെ തുടർഭേദഗതികൾ
11.09.2020 ( ന്യായവില സംബന്ധിച്ച് )
..............................
2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടഭേദഗതി
ചട്ടങ്ങളുടെ തുടർഭേദഗതികൾ
21.04.2021 ( ഫീസ് , ഫീസ് സൗജന്യം സംബന്ധിച്ച് )
07.12.2022 ( സ്വഭാവവ്യതിയാനം വരുത്തിയ പുരയിടം എന്ന വാക്ക് ചേർക്കുന്നത് സംബന്ധിച്ച് )
03.03.2023 ( ജലസംരക്ഷണ പ്രദേശം എന്ന വാക്ക് ചേർക്കുന്നത് സംബന്ധിച്ച് )
18.07.2024 ( പ്രാദേശികതല നിരീക്ഷണ സമിതി ശുപാർശ ഒഴിവാക്കുന്നത് സംബന്ധിച്ച് )
====================
====================
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടോ ? എങ്കിൽ ...
സമഗ്രവും ലളിതവുമായ രീതിയിൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പാലക്കാട് ജില്ലാ ഓഡിറ്റ് കാര്യാലയത്തിലെ ഓഡിറ്റ് ഓഫീസർ ശ്രീ.സി.എസ് സന്തോഷ് അവർകൾ തയ്യാറാക്കിയ കൈപ്പുസ്തകം ഇവിടെ വായിക്കാം .
സംരക്ഷിതമായ നെൽവയലുകളിൽ മുൻകൂർ അനുമതി വാങ്ങാതെ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ യാതൊരുതരത്തിലുമുള്ള പ്രവർത്തികളും നടത്തുവാൻ പാടില്ല - സർക്കുലർ
അന്വേഷണങ്ങൾക്ക് : Hari Indu Whatsapp: 9061001945
ഒരു നല്ല തുടക്കം....
മറുപടിഇല്ലാതാക്കൂസര്ക്കാര് തലത്തില്‍ ഇത്തരത്തില്‍ ഒരു പേജ് വരുന്നത് വരെ പൊതുജനത്തിന് ഒറ്റ ക്ലിക്കില്‍ ഒരു ജില്ലയുടെ മുഴുവന്‍ ഡാറ്റാ ബാങ്ക് കിട്ടുന്നതിന് സാധിക്കുന്ന ഈ പേജ് ഓഫീസിലെ വലിയ ജോലിതിരക്കിനിടയിലും ചെയ്ത പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ എന്‍റെ സഹപ്രവര്‍ത്തകന് അഭിവാദ്യങ്ങള്‍.....
തൃശൂർ കോർപറേഷനിലെ അയ്യന്തോൾ കണ്ടില്ലല്ലോ?
മറുപടിഇല്ലാതാക്കൂSl.No.88 Ayyanthole
ഇല്ലാതാക്കൂSL no. 98 VELOOKKARA open ചെയ്യാൻ കഴിയുന്നില്ല
മറുപടിഇല്ലാതാക്കൂഓൺലൈനിൽ ഡാറ്റാബാങ്ക് ലഭ്യമല്ലാത്തത് കൊണ്ട് ചേർക്കാൻ കഴിയാത്തതാണ് .ക്ഷമിക്കുമല്ലോ .വേളൂക്കര 2017 ഭേദഗതിയ്ക്ക് മുൻപ് പബ്ലിഷ് ചെയ്തിരുന്ന പഞ്ചായത്താണ് . പഴയ ഡാറ്റാബാങ്ക് മാത്രമായി ലഭിച്ചാലും അതിൽ തിരുത്തലുകൾ ഉണ്ടാകാം . തിരുത്തൽ വിജ്ഞാപനം ഉടൻ ഉണ്ടാകും . അത് വരെ പഴയത് മാത്രമായി അപ്ലോഡ് ചെയ്യുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുകയും ചെയ്യും.
ഇല്ലാതാക്കൂUpdate : വേളൂക്കര ഡാറ്റാബാങ്ക് പുതിയ ഫോർമാറ്റിൽ 10 .03 .2021 ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്
ഇല്ലാതാക്കൂDear Hari,
മറുപടിഇല്ലാതാക്കൂIts a great initiative from a government servant. Hats off to you.
Could you explain how to convert a 13.5 cents of plot listed as paddy within a residential development? The plot was filled 30 years back as per filling permit
നന്ദി. ഇതൊരു താൽക്കാലിക സംവിധാനം മാത്രമാണ് . കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ .നിരവധി തദ്ദേശസ്ഥാപനങ്ങൾ അവരുടെ വെബ്‌സൈറ്റിൽ ഡാറ്റാബാങ്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട് . അതിനുള്ള സർക്കാർ നിർദ്ദേശവും നിലനിൽക്കുന്നതാണ് . ഇനിയും കുറച്ച് തദ്ദേശസ്ഥാപനങ്ങൾ ഡാറ്റാബാങ്ക് അവരുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്തതായി കാണുന്നുണ്ട് . അതും അടുത്ത ദിവസങ്ങളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ് . Pdf ഫോർമാറ്റ് ഒഴിവാക്കി നിലവിലുള്ള ഡാറ്റാബാങ്കുകളുടെ സോഫ്റ്റ് കോപ്പി ഡാറ്റ ഉപയോഗപ്പെടുത്തി വില്ലേജ് , സർവ്വെ സെലക്ട് ചെയ്ത് സെർച്ച് ചെയ്‌താൽ സ്വന്തം ഭൂമിയുടെ തരം ഏതെന്ന് ആർക്കും എളുപ്പത്തിൽ കണ്ടെത്തുവാൻ കഴിയുന്ന ഒരു സംവിധാനം വേണം. അത് പ്രിന്റൗട്ട് എടുക്കാനും കഴിയണം . ഡാറ്റാബാങ്കിൽ ഉൾപെട്ടിട്ടില്ലാത്ത ഭൂമിയാണ് എന്ന് കരുതുന്നു .ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതും എന്നാൽ BTR ൽ നിലം എന്ന് രേഖപ്പെടുത്തപ്പെട്ട ഭൂമിയുമാണെങ്കിൽ തദ്ദേശ സ്ഥാപന തലത്തിൽ നിർമാണാനുമതി ലഭിക്കുന്നതിനായി റവന്യൂ രേഖകളിൽ തരം മാറ്റേണ്ടതുണ്ട് .ഫോറം 6 ൽ RDO യ്ക്ക് അപേക്ഷ നൽകുക .
ഇല്ലാതാക്കൂഡാറ്റ ബാങ്കിൽ നിന്ന് എങ്ങനെ നിലം പുരയിടം അയത് കണ്ടുപിടിക്കാൻ സാധിക്കും
മറുപടിഇല്ലാതാക്കൂഡാറ്റാ ബാങ്കിൽ നിന്ന് എങ്ങനെ നിലം പറമ്പ് ആയി എന്ന് കണ്ടുപിടിക്കും
ഇല്ലാതാക്കൂഡാറ്റാ ബാങ്കിൽ നിന്ന് നിലം പുരയിടം ആയത് എങ്ങെനെ കണ്ടുപിടിക്കാൻ സാധിക്കും
മറുപടിഇല്ലാതാക്കൂ12 .08 .2008 ന് അതായത് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന തിയതിയിൽ സംസ്ഥാനത്ത് നെൽകൃഷിയ്ക്കനുയോജ്യമായ ( തരിശിട്ടിരിക്കുന്നത് ഉൾപ്പെടെ ) ഭൂമികളും അതിന്റെ അനുബന്ധങ്ങളും ( കുളം , കൈതോടുകൾ etc ) മാത്രമേ ഡാറ്റാബാങ്കിൽ നെൽവയൽ ആയി ഉൾപ്പെടേണ്ടതുള്ളൂ . മുൻപ് നികന്നുപോയ ഭൂമികൾ ( പറമ്പുകളും ,12 .08 .2008 ന് മുൻപ് നികന്ന BTR ൽ നിലമായ ഭൂമികളും ) ഡാറ്റാബാങ്കിൽ ഉൾപ്പെടേണ്ട ആവശ്യമില്ല .
ഇല്ലാതാക്കൂചില സർവേ നമ്പരൂകളുടെ സബ് ഡിവിഷൻ നമ്പരുകൾ കാണുന്നില്ല. ഉടമസ്തരുടെ പേരും ഇല്ല.
മറുപടിഇല്ലാതാക്കൂഞാൻ ഒരു പ്രവാസി ആയിരുന്നു.. കോവിഡ് ആയ കാരണം ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നു. പ്രവാസ കാലത്ത് സൊരുകുട്ടിയ പൈസകൊണ്ടു റോഡ് സൈഡിൽ 15 സെന്റ് സ്ഥലം വാങ്ങി (6 വർഷം മുൻപ്) അതിൽ 40 വർഷം പഴക്കാം ചെന്ന ഒരു ഓടു വീട് ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയപ്പോൾ തന്നെ ആ വീട് ഞാൻ പൊളിച്ചു കളഞ്ഞു.ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആ സ്ഥലത്ത് ഒരു ബിൽഡിംഗ് പണിയാമെന്നു വെച്ചു, ബിൽഡിംഗിൽ കട റൂമുകൾ പണിത് വാടകക്ക് കൊടുക്കാമല്ലോ..ഒരു വരുമാനമാർഗം ആയല്ലോ...... പ്ലാൻ ഒക്കെ വരച്ചു വില്ലേജിൽ ചെന്നപ്പോൾ ആണ് BTR ൽ നിലമാണെന്നും ബിൽഡിങ് പണിയാം പറ്റില്ലെന്ന് പറയണത്...ഇനി ഞാൻ എന്ത് ചെയ്യും...? ആകെ കുടി കുറച്ചു പൈസ ഉണ്ട്. 40 വർഷം പഴക്കമുള്ള വീട് വരെ അവിടെ ഉണ്ടായിരുന്നതാണ്... ആ ഭൂമിക്കു 1970 ൽ അന്നത്തെ ഗവണ്മെന്റ് പട്ടയം തന്നതാണ്.. ആ പട്ടയത്തിൽ ഭൂമി തരത്തിൽ (പറബ്) എന്നു വക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.... ഇനി ഞാൻ എന്താ ചെയ്യുക...?
മറുപടിഇല്ലാതാക്കൂഞാൻ ഒരു പ്രവാസി ആയിരുന്നു.. കോവിഡ് ആയ കാരണം ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നു. പ്രവാസ കാലത്ത് സൊരുകുട്ടിയ പൈസകൊണ്ടു റോഡ് സൈഡിൽ 15 സെന്റ് സ്ഥലം വാങ്ങി (6 വർഷം മുൻപ്) അതിൽ 40 വർഷം പഴക്കാം ചെന്ന ഒരു ഓടു വീട് ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയപ്പോൾ തന്നെ ആ വീട് ഞാൻ പൊളിച്ചു കളഞ്ഞു.ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആ സ്ഥലത്ത് ഒരു ബിൽഡിംഗ് പണിയാമെന്നു വെച്ചു, ബിൽഡിംഗിൽ കട റൂമുകൾ പണിത് വാടകക്ക് കൊടുക്കാമല്ലോ..ഒരു വരുമാനമാർഗം ആയല്ലോ...... പ്ലാൻ ഒക്കെ വരച്ചു വില്ലേജിൽ ചെന്നപ്പോൾ ആണ് BTR ൽ നിലമാണെന്നും ബിൽഡിങ് പണിയാം പറ്റില്ലെന്ന് പറയണത്...ഇനി ഞാൻ എന്ത് ചെയ്യും...? ആകെ കുടി കുറച്ചു പൈസ ഉണ്ട്. 40 വർഷം പഴക്കമുള്ള വീട് വരെ അവിടെ ഉണ്ടായിരുന്നതാണ്... ആ ഭൂമിക്കു 1970 ൽ അന്നത്തെ ഗവണ്മെന്റ് പട്ടയം തന്നതാണ്.. ആ പട്ടയത്തിൽ ഭൂമി തരത്തിൽ (പറബ്) എന്നു വക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.... ഇനി ഞാൻ എന്താ ചെയ്യുക...?
മറുപടിഇല്ലാതാക്കൂഞാൻ ഒരു പ്രവാസി ആയിരുന്നു.. കോവിഡ് ആയ കാരണം ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നു. പ്രവാസ കാലത്ത് സൊരുകുട്ടിയ പൈസകൊണ്ടു റോഡ് സൈഡിൽ 15 സെന്റ് സ്ഥലം വാങ്ങി (6 വർഷം മുൻപ്) അതിൽ 40 വർഷം പഴക്കാം ചെന്ന ഒരു ഓടു വീട് ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയപ്പോൾ തന്നെ ആ വീട് ഞാൻ പൊളിച്ചു കളഞ്ഞു.ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആ സ്ഥലത്ത് ഒരു ബിൽഡിംഗ് പണിയാമെന്നു വെച്ചു, ബിൽഡിംഗിൽ കട റൂമുകൾ പണിത് വാടകക്ക് കൊടുക്കാമല്ലോ..ഒരു വരുമാനമാർഗം ആയല്ലോ...... പ്ലാൻ ഒക്കെ വരച്ചു വില്ലേജിൽ ചെന്നപ്പോൾ ആണ് BTR ൽ നിലമാണെന്നും ബിൽഡിങ് പണിയാം പറ്റില്ലെന്ന് പറയണത്...ഇനി ഞാൻ എന്ത് ചെയ്യും...? ആകെ കുടി കുറച്ചു പൈസ ഉണ്ട്. 40 വർഷം പഴക്കമുള്ള വീട് വരെ അവിടെ ഉണ്ടായിരുന്നതാണ്... ആ ഭൂമിക്കു 1970 ൽ അന്നത്തെ ഗവണ്മെന്റ് പട്ടയം തന്നതാണ്.. ആ പട്ടയത്തിൽ ഭൂമി തരത്തിൽ (പറബ്) എന്നു വക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.... ഇനി ഞാൻ എന്താ ചെയ്യുക...?
മറുപടിഇല്ലാതാക്കൂഞാൻ ഒരു പ്രവാസി ആയിരുന്നു.. കോവിഡ് ആയ കാരണം ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നു. പ്രവാസ കാലത്ത് സൊരുകുട്ടിയ പൈസകൊണ്ടു റോഡ് സൈഡിൽ 15 സെന്റ് സ്ഥലം വാങ്ങി (6 വർഷം മുൻപ്) അതിൽ 40 വർഷം പഴക്കാം ചെന്ന ഒരു ഓടു വീട് ഉണ്ടായിരുന്നു. സ്ഥലം വാങ്ങിയപ്പോൾ തന്നെ ആ വീട് ഞാൻ പൊളിച്ചു കളഞ്ഞു.ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആ സ്ഥലത്ത് ഒരു ബിൽഡിംഗ് പണിയാമെന്നു വെച്ചു, ബിൽഡിംഗിൽ കട റൂമുകൾ പണിത് വാടകക്ക് കൊടുക്കാമല്ലോ..ഒരു വരുമാനമാർഗം ആയല്ലോ...... പ്ലാൻ ഒക്കെ വരച്ചു വില്ലേജിൽ ചെന്നപ്പോൾ ആണ് BTR ൽ നിലമാണെന്നും ബിൽഡിങ് പണിയാം പറ്റില്ലെന്ന് പറയണത്...ഇനി ഞാൻ എന്ത് ചെയ്യും...? ആകെ കുടി കുറച്ചു പൈസ ഉണ്ട്. 40 വർഷം പഴക്കമുള്ള വീട് വരെ അവിടെ ഉണ്ടായിരുന്നതാണ്... ആ ഭൂമിക്കു 1970 ൽ അന്നത്തെ ഗവണ്മെന്റ് പട്ടയം തന്നതാണ്.. ആ പട്ടയത്തിൽ ഭൂമി തരത്തിൽ (പറബ്) എന്നു വക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.... ഇനി ഞാൻ എന്താ ചെയ്യുക...?
മറുപടിഇല്ലാതാക്കൂമുകളിൽ ഒരു ഹാൻഡ്‌ബുക്ക് ഇട്ടിട്ടുണ്ട് . അതിൽ നോക്കുമല്ലോ
മറുപടിഇല്ലാതാക്കൂറവന്യൂ രേഖകളിൽ ഭൂമി തരം മാറ്റുന്നതിനായി ഫോറം 6 പ്രകാരം RDO മുൻപാകെ അപേക്ഷിക്കാം.
4 .7 .1967 ന് മുൻപ് നികത്തിയതോ നികന്നതോ ആണെന്ന് അത് പ്രകാരം തെളിയിക്കാൻ കഴിയുമെങ്കിൽ ഫോറം 9 ൽ അപേക്ഷിച്ച് നടപടിക്രമം പൂർത്തിയായാൽ തരം മാറ്റുന്നതിന് ഫീസ് അടയ്‌ക്കേണ്ടി വരില്ല . .
( ഹാൻഡ്ബുക്കിലെ പേജ് നമ്പർ 48 ചട്ടം 12 (13 ) കാണുക )
(പൊളിച്ചു കളഞ്ഞ വീട് താങ്കൾക്ക് സാറ്റലൈറ്റ് ഹിസ്റ്ററി നോക്കിയാൽ അതിൽ കാണാനാകും . മുകളിൽ Google earth ഡൗൺലോഡ് ലിങ്ക് ഉണ്ട് . എന്നാൽ താങ്കളുടെ ഭൂമി ഡാറ്റാബാങ്കിൽ ഇല്ല, BTR ൽ മാത്രം നിലം ആണെങ്കിൽ അത് നോക്കേണ്ട ആവശ്യം ഇല്ല )
പൊതു ജനത്തിന് വളരെ ഉപകാരപ്രദമായ ഉദ്യമം! തൃശ്ശൂരിൽ നെടുപുഴ കൃഷിഭവനു കീഴിൽ വരുന്ന ചിയ്യാരം വില്ലേജിലെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലല്ലോ?
മറുപടിഇല്ലാതാക്കൂ@ Unknown Update : 2017 ഡിസംബർ 30 ന് പ്രാബല്യത്തിൽ 25 സെന്റ് അധികരിക്കാതെയുള്ള ഭൂമിയ്ക്ക് തരംമാറ്റം സൗജന്യമായി അനുവദിച്ചു കൊണ്ടും തരം മാറ്റൽ ഫീസ് ഏകീകരിച്ചു കൊണ്ടും ഉള്ള സ: ഉത്തരവ്(സാധാ) നമ്പർ 1166 / 2021 / റവ തിയതി 25 .02 .2021 ഇറങ്ങിയിട്ടുണ്ട് .
മറുപടിഇല്ലാതാക്കൂ@Indian Lawyer
മറുപടിഇല്ലാതാക്കൂനെടുപുഴ ഉള്ളത് കൂർക്കഞ്ചേരി കൃഷിഭവൻ ആണ് . ക്രമനമ്പർ 10 .
തൃശൂർ കോർപ്പറേഷൻ ഡാറ്റാബാങ്കിൽ പേജ് 434 മുതൽ ചിയ്യാരം വില്ലേജ് ആണ് .നോക്കുമല്ലോ
Poonkunnam village ഏത് സീരിയൽ നമ്പറിൽ കാണുവാൻ കഴിയും? കൃഷി ഭവൻ ഡാറ്റ ബാങ്കും വില്ലേജ് ഡാറ്റ ബാങ്കും same ആണോ?
മറുപടിഇല്ലാതാക്കൂഡാറ്റാബാങ്ക് Same ആണ്. കൃഷിഭവന്റെ ഡാറ്റാബാങ്കിൽ അതിന്റെ പരിധിയിലെ ഭൂമികൾ ഉൾപ്പെടും. അത് പല വില്ലേജ് പരിധികളിൽ ആയിരിക്കും എന്ന് മാത്രം.
ഇല്ലാതാക്കൂബ്ലോഗിലെ സീരിയൽ നമ്പർ 6 ആയ തൃശൂർ കൃഷിഭവന് കീഴിലാണ് ഭൂമി വരിക. Pdf ലെ പേജ് 586 കാണുക. തൃശൂർ കോർപ്പറേഷന്റെ ഡാറ്റാബാങ്കിൽ പേജുകൾ അധികമുള്ളതിനാൽ ജനങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രയാസം മനസിലാക്കുന്നു. വില്ലേജ് തിരിച്ചുള്ള സൂചിക കോർപ്പറേഷനിലെ അതത് കൃഷിഭവനുകൾക്ക് നേരെ രേഖപ്പെടുത്താം.
ഇല്ലാതാക്കൂഞാന് 1989ല്‍ 24 സെന്‍റ് നിലം വാങ്ങിയതാണ്.ഇപ്പോള്‍ ആ സ്ഥലത്തിന്‍റെ മുന്‍വശത്തുക്കൂടി മുനിസിപ്പാലിറ്റി റോഡ് ഉണ്ട്.ഇപ്പോള്‍ അതില്‍ 4 സെന്‍റ് ഞങ്ങളുടെ മകന്‍റെ പേരിലാണ് ഉള്ളത്. ആ സ്ഥലത്ത് തെങ്ങും മറ്റു വൃക്ഷങ്ങളും ഉണ്ട്. നികത്തുഭൂമിയായിട്ടാണ് കിടക്കുന്നത്. ഞങ്ങളുടെ മകന് വേറെ ഭൂമിയില്ല. ആള്‍ വിദേശത്താണ്.ആ ഭൂമിയില്‍ മകന് വീട് വെക്കുവാന്‍ സാധിക്കുമോ ? വേറെ ഭൂമി വാങ്ങുവാനുള്ള സാമ്പത്തിക സ്ഥിതിയില്ല
മറുപടിഇല്ലാതാക്കൂവിജ്ഞാപനം ചെയ്ത ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഫോറം 6 ൽ RDO മുൻപാകെ സ്വഭാവവ്യതിയാന അനുമതിയ്ക്ക് അപേക്ഷിക്കുക.
ഇല്ലാതാക്കൂThanks for the Blog link. We can only see and not download the data.
മറുപടിഇല്ലാതാക്കൂഇത് പഴയ സർവേ നമ്പർ അനുസരിച്ച് തയ്യാറാക്കിയതാണെന്ന് തോന്നുന്നു. പുതിയ സർവേ നമ്പർ അനുസരിച്ച് ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരിക്കുന്നു.
Pdf ഓപ്പൺ ആകുമ്പോൾ വലത് മുകളിൽ കാണുന്ന 3 dots ക്ലിക്ക് ചെയ്‌താൽ pdf ഡൗൺലോഡ് ഓപ്ഷൻ ലഭിക്കുന്നതാണ്. സർവ്വെ നമ്പറുകൾ അതത് സ്ഥലങ്ങളിൽ റീ സർവ്വെയ്ക്ക് അനുസൃതമായി അപ്ഡേറ്റ് ആകേണ്ടതുണ്ട്.
ഇല്ലാതാക്കൂവളരെ നല്ല ഓൺലൈൻ സംവിധാനം ആണ് ഇവിടെ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്
മറുപടിഇല്ലാതാക്കൂസാർ
മറുപടിഇല്ലാതാക്കൂലൈഫ് ഭവന പദ്ധതിയിൽ വീട്ന് പാസ് ആയിടുണ്ട് എന്നാൽ ഭൂമി നഞ്ച എന്നത് കൊണ്ട് noc പഞ്ചായത്ത് നൽകുന്നില്ല ഡാറ്റാ ബാങ്കിൽ 20വർഷമായി നിക്കത്തിയ ഭൂമി എന്നാണ് നിലവിൽ വീട് ഉള്ളസ്ഥലം കൂടിയാണ് ഇത് എന്താണ് ചെയ്യേണ്ടത് 5സെന്റ് ഭൂമി
ഏത് പഞ്ചായത്താണ് എന്നത് വ്യക്തമല്ല. ഡാറ്റാബാങ്കിൽ 12.08.2008 ന് നെൽകൃഷിയ്ക്ക് അനുയോജ്യമായിരുന്ന നെൽവയൽ ഭൂമി മാത്രമാണ് ആ തരത്തിന് കീഴിൽ ഉൾപ്പെടേണ്ടത് . അതിന് മുൻപ് നികന്ന ഭൂമികൾ ഡാറ്റാബാങ്കിൽ ഉൾപ്പെടേണ്ടതില്ല. പുതിയ ഡാറ്റാബാങ്കിൽ ഉണ്ടോ എന്ന് പരിശോധിക്കൂ. 'നികത്തിയ ഭൂമി' എന്ന തരത്തിൽ ഒരു എൻട്രി പുനപരിശോധന നടത്തി തയ്യാറാക്കുന്ന റിവൈസ്ഡ് ഫോർമാറ്റിലുള്ള ഡാറ്റാബാങ്കിൽ ഉണ്ടാവുകയില്ല.( മുകളിൽ 31.10.2017 ലെ സർക്കാർ ഉത്തരവുണ്ട്. അത് കാണുക ) 2008 ന് മുൻപ് നികന്ന ഭൂമി തെറ്റായി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ Form 5 ൽ ആക്ഷേപം RDO മുൻപാകെ സമർപ്പിക്കുക. ഡാറ്റാബാങ്കിൽ നിന്നും ഒഴിവാകുന്ന മുറയ്ക്ക് നിയമത്തിലെ 27എ ബാധകമായിരിക്കും.അത് പ്രകാരം അനുമതി / സാദ്ധ്യത തേടാം. പുതിയ ഡാറ്റാബാങ്കിൽ ഉണ്ടോ എന്നത് പരിശോധിക്കൂ.
ഇല്ലാതാക്കൂപാർളിക്കാട് വില്ലേജ്,വടക്കാഞ്ചേരി, പഴയ സർവ്വേ നമ്പർ : 251/1, 259/2
മറുപടിഇല്ലാതാക്കൂപാർളിക്കാട് വില്ലേജ് ,പുതിയ സർവ്വേ നമ്പർ : 21/43
മേല്പറഞ്ഞ സർവ്വേ നമ്പറിൽ 251/1 (12 സെൻറ് ) - ഡാറ്റ ബാങ്കിൽ ഇല്ല , ബി ടി ർ പ്രകാരം പുരയിടം ആണ് . എന്നാൽ 259/2 (30 സെൻറ് ) - 20 വർഷത്തിന് മുന്നേ നികത്തപ്പെട്ടതും ഇപ്പോൾ വലിയ മരങ്ങൾ ഉള്ളതും ആണ്.
റിസെർവെയ്‌ക്കു ശേഷം ഒരു സർവ്വേ നമ്പറിൽ ( പുതിയ സർവ്വേ നമ്പർ : 21/43 ) എന്ന് ആകുകയും സ്ഥലം 40 സെൻറ് ആയി ചുരുങ്ങുകയും ചെയ്തു . ഇപ്പോൾ പുതിയ സർവ്വേ നമ്പർ പ്രകാരം നിലം ആണ് . ഇത് എങ്ങനെ പുരയിടം ആകാം. പഴയ സർവ്വേ നമ്പർ പ്രകാരം 259/2 (30 സെൻറ് ) ആണ് തരം മാറ്റാൻ ഉള്ളത് എന്നാൽ , റിസേർവ്വേക്കു ശേഷം 2 സെൻറ് കുറഞ്ഞിരിക്കുന്നു. ഫോമിൽ പഴയ സർവ്വേ നമ്പർ ആണോ വെക്കേണ്ടത് ? .
പുതിയ ഉത്തരവ് പ്രകാരം ഇതിൽ 25 സെൻറ് മാത്രം ഫീസില്ലാതെ തരം മാറ്റാൻ ആകുമോ ?
Realy appreciate the initiative Which helps the public. Hatsoff to the team.
ഇല്ലാതാക്കൂVisualization is key in representing data. It makes your data stand out, influences your audience, and helps make important business decisions. Data visualization is a visual art form that represents facts and statistics in a way that captures the audience's attention.
മറുപടിഇല്ലാതാക്കൂhttps://ppcexpo.com/blog/coolest-data-visualization
പുത്തെൻച്ചിറ പഞ്ചായത്തിലെ സൈറ്റ് dns error കാണിക്കുന്നു പെട്ടന്ന് ഒന്ന് ശരിയാക്കി തരാമോ
മറുപടിഇല്ലാതാക്കൂDone.Thank you
ഇല്ലാതാക്കൂഎന്റെ 11സെന്റ് ഭൂമി തരം മാറ്റുവാനുളള അപേക്ഷ ഒാണ്‍ ലൈനില്‍ സ്വീകരിക്കുമോ . എങ്കില്‍ സൈറ്റ് അഡ്രസ് തരാമോ. എന്ന് ജീന സുഭാഷ്
മറുപടിഇല്ലാതാക്കൂI have 8 cents Land under survey No.371/P-4 in Mayanur village, Thalepilly taluk,Thrissur District. This is the property of my son Vipinkumar K. For converting the above land tp Purayidam, I
മറുപടിഇല്ലാതാക്കൂhad submitted the application in 2017. Pls confirm whether the said land has been removed from Databank or not.
നാട്ടിക പഞ്ചായത്ത്, നാട്ടികവില്ലേജ്മു ഴുവൻ ഡാറ്റാ ബാങ്ക് ഡീറ്റൈൽസ് കാണാൻ ഇല്ല ഒന്ന് ശരിയാക്കാമോ ?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂസർ, ഓൺലൈനായി ലഭ്യമായ ഡാറ്റാബാങ്ക് വിവരങ്ങൾ മാത്രമേ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിട്ടുള്ളൂ. നാട്ടിക പഞ്ചായത്തിന്റെ ഡാറ്റാബാങ്ക് 2017 ലെ ചട്ടഭേദഗതിക്ക് മുൻപ് വിജ്ഞാപനം ചെയ്തിട്ടുള്ളതിൽ വരുത്തിയ തിരുത്തലുകൾ മാത്രമാണ് ഓൺലൈനായി pdf രൂപത്തിൽ ഉള്ളത്. നിലവിൽ പൂർണ്ണമായ ഡാറ്റാബാങ്ക് നാട്ടിക കൃഷിഭവനിൽ പുസ്തകരൂപത്തിൽ ഉണ്ടാകും.കൃഷിഭവനുമായി ബന്ധപ്പെടുക.
ഇല്ലാതാക്കൂഞാൻ ഹരിനഗർ (പൂങ്കുന്നം, തൃശ്ശൂർ വില്ലേജ്)താമസ്സക്കാരനാണ്. ഹരിനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ്. ഞാൻ 1988 ൽ അന്നത്തെ അയ്യന്തോൾ പഞ്ചായത്ത് അനുമതി, TUDA അനുമതി എന്നിവ വാങ്ങി വീട് വെച്ചതാണ്. അന്ന് നിലമായിരുന്നു. എന്നിൽ ഇപ്പോഴും വസ്തു സംബന്ധിച്ച രേഖകളിൽ നിലം എന്നാണ് കാണുന്നത്. തരം മാറ്റാൻ അപേക്ഷ നൽകണോ?
മറുപടിഇല്ലാതാക്കൂറവന്യൂ രേഖകളിൽ തരം മാറ്റേണ്ടതുണ്ടെങ്കിൽ നൽകാം. അനുമതി ഉത്തരവ് ലഭിച്ചാൽ സപ്ലിമെന്ററി BTR ൽ ഭൂമി യുടെ തരം പുരയിടം ആയി രേഖപ്പെടുത്തപ്പെടും. ഒപ്പം തണ്ടപ്പേരിലും പ്രസ്തുത വിവരങ്ങൾ രേഖപ്പെടുത്തപ്പെടും.
ഇല്ലാതാക്കൂഡാറ്റ ബാങ്കിൽ സർവ്വേ നമ്പർ ഉണ്ട് എന്നാൽ ഞാൻ 2008 2005 വരെയുള്ള കീഴാരത്തിൽ എനിക്ക് തന്ന ബാങ്കിൽ ഉള്ള പേര് എനിക്ക് തന്ന ആധാരത്തിൽ പ്രതിപാദിക്കുന്നില്ല ആയതിനാൽ എൻറെ സ്ഥലം ഡാറ്റ ബാങ്കിൽ ഉണ്ടോ ഇല്ലയോ
മറുപടിഇല്ലാതാക്കൂഡാറ്റാബാങ്കിൽ സർവ്വെ നമ്പർ ഉണ്ടെങ്കിൽ ഭൂമി ഉൾപ്പെട്ടതായാണ് കരുതേണ്ടത്. കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ വിളിക്കുമല്ലോ 9061001945
ഇല്ലാതാക്കൂവല്ലച്ചിറ കൃഷിഭവനിലെ ആറാട്ടുപുഴ വില്ലേജിൽ റിസർവ്വേ 247/1 ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂവല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ഡാറ്റാബാങ്ക് 2017ലെ ചട്ട ഭേദഗതിയ്ക്ക് ശേഷം നാളിതുവരെയും പുതിയ ഫോർമാറ്റിൽ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ ഓൺലൈനിൽ ഡാറ്റാബാങ്ക് മുഴുവനായും ലഭ്യമായിട്ടില്ല. വല്ലച്ചിറ കൃഷി ഓഫീസുമായി ബന്ധപ്പെടുക
ഇല്ലാതാക്കൂParappukara village
മറുപടിഇല്ലാതാക്കൂ